Monday, March 3, 2025

ലഹരിമുക്ത കേന്ദ്രത്തിൽ കൊണ്ടുപോയതിന്റെ വൈരാഗ്യം;ചമലിൽ മയക്കു മരുന്ന് ലഹരിയിൽ സഹോദരനെ വെട്ടി പരിക്കേൽപ്പിച്ചു.

താമരശ്ശേരി: ചമലിൽ മയക്കുമരുന്ന് ലഹരിയിൽ മൂത്ത സഹോദരൻ അനുജന്റെ തലക്ക് വെട്ടി പരിക്കേൽപ്പിച്ചു.
അഭിനന്ദ്(23) നാണ് സഹോദരൻ അർജുനന്റെ വെട്ടേറ്റത്. ചമൽ കാരപ്പറ്റ ക്ഷേത്രത്തിലെ കുരുതി  തറയിലെ വാളെടുത്ത് വീട്ടിലെത്തിയാണ് വെട്ടി പരിക്കേൽപ്പിച്ചത്.

ഇന്ന് വൈകിട്ട് 5:30 ആണ് സംഭവം. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന പ്രതിയെ കഴിഞ്ഞദിവസം ലഹരിമുക്ത കേന്ദ്രത്തിൽ കൊണ്ടുപോയതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ്പോലീസിന്റെ വിലയിരുത്തൽ.

സരമായി പരിക്കേറ്റ അഭിനന്ദിനെ ആശുപത്രിയിലേക്ക് മാറ്റി. സഹോദരനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

No comments:

Post a Comment

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...