Saturday, March 8, 2025

ഷാനിദിന്റെ മരണത്തിന് കാരണമായത് ഉയർന്ന അളവിലുള്ള രാസ ലഹരി

താമരശ്ശേരി :അമ്പായത്തോട്ടുവെച്ച്‌ പോലീസിനെ കണ്ട് കൈവശമുണ്ടായിരുന്ന എംഡിഎംഎ പൊതിയോടെ വിഴുങ്ങിയ മൈക്കാവ് സ്വദേശി ഷാഹിദിന്റെ വയറ്റിൽ ഉയര്‍ന്ന തോതില്‍ എംഎഡിഎംഎ എത്തിയത് മരണത്തിനു കാരണമായതെന്നവിശദാംശങ്ങൾ പുറത്തു. ഉയര്‍ന്നതോതില്‍ എംഡിഎംഎ വയറ്റില്‍ എത്തിയതാണ്  24 മണിക്കൂറിനകം
മരണത്തിനിടയാക്കിയത്."
 
പോലീസ് പിടികൂടിയപ്പോള്‍ത്തന്നെ വിഴുങ്ങിയ പൊതികളില്‍ എംഡിഎംഎ ആണെന്ന് പറഞ്ഞതിനാല്‍ ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്ഥിതിഗതികള്‍ സങ്കീര്‍ണമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തുടർന്ന്‌ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് എന്‍ഡോസ്‌കോപ്പിക്ക് വിധേയമാക്കുകയും വയറ്റില്‍ രണ്ടു പൊതികളിലായി ക്രിസ്റ്റല്‍ രൂപത്തിലുള്ള വസ്തു ഉണ്ട് എന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു 
 രണ്ടു കവറുകളിലായി എംഡിഎംഎയാണ് തന്റെ കൈവശമുണ്ടായിരുന്നതെന്ന് ഷാനിദ് പോലീസിനോട് പറഞ്ഞിരുന്നു. മുകള്‍ഭാഗം അമര്‍ത്തിയൊട്ടിക്കുന്ന തരത്തിലുള്ള സിപ് കവറുകളിലായിരുന്നു എംഡിഎംഎ സൂക്ഷിച്ചിരുന്നത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കേ ശനിയാഴ്ച രാവിലെ പത്തുമണിയോടുകൂടിയാണ് ഷാനിദ് മരിക്കുന്നത്.മുമ്പ് ഷാനിദിനെതിരെ രണ്ട് ലഹരിമരുന്ന് കേസുകള്‍ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. താമരശ്ശേരി, അമ്പായത്തോട് പ്രദേശങ്ങളില്‍ ഇയാള്‍ വ്യാപകമായി എംഡിഎംഎ വിൽപന എംഡിഎംഎ വില്‍ക്കുന്നതായി നാട്ടുകാര്‍ നേരത്തേ പരാതി ഉയര്‍ത്തിയിരുന്നു. വെള്ളിയാഴ്ച പോലീസ് പട്രോളിങ്ങിനിടെയാണ് അമ്പായത്തോട്ടുവെച്ച് സംശയാസ്പദമായ സാഹചര്യത്തില്‍ ഷാനിദിനെ പിടികൂടുന്നത്. പോലീസ് വാഹനം കണ്ടയുടന്‍ തന്നെ ഷാനിദ് കൈയിലുണ്ടായിരുന്ന പൊതികള്‍ എടുത്ത് വിഴുങ്ങിയ ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതുകണ്ട പോലീസ് പിന്നാലെ ഓടി ഷാനിദിനെ പിടികൂടുകയായിരുന്നു."


ഗള്‍ഫിലുണ്ടായിരുന്ന ജോലി അവസാനിപ്പിച്ച് നാട്ടില്‍ വന്ന ശേഷമാണ് ഷാനിദ് ലഹരിമരുന്ന് വില്‍പനയില്‍ സജീവമാകുന്നത്. വെള്ളിയാഴ്ച രാവിലെ
ഒമ്പതേകാലോടു കൂടിയാണ് പോലീസ് ഇയാളെ പിടികൂടുന്നത്. ഉയര്‍ന്നതോതില്‍ എംഡിഎംഎ വയറ്റില്‍ കലര്‍ന്നതാണ് 24 മണിക്കൂറിനകം
മരണത്തിനിടയാക്കിയത്."
 

No comments:

Post a Comment

"ഒരുമിച്ചു ഗോഥയിലിറങ്ങി മൂവർ സംഘം

കണ്ണൂർ:ഒരേ ക്ലാസിൽ പഠിക്കുന്ന, ഒരു മുറിയിൽ താമസിക്കുന്നമൂവർ സംഘം തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥികൾ. കണ്ണൂർ സർവകലാശാല പാലയാട് ക്യാംപസിലെ എൽഎൽ...