LATEST

6/recent/ticker-posts

ലക്കിടിയിൽ കാർ പുഴയിലേക്ക് മറിഞ്ഞു,നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം.

വൈത്തിരി: ലക്കിടി താസ ഹോട്ടലിന് സമീപം കാർ പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ നാല് വയസ്സുകാരി മരിച്ചു. ഈങ്ങാപ്പുഴ കുപ്പായക്കോട് കുന്നുമ്മൽ വീട്ടിൽ ഷാജഹാൻ - ഷാഹിത
ദമ്പതികളുടെ മകൾ ആയിഷ ഫാത്തു (4) മരിച്ചത്.





നിയന്ത്രണം വിട്ട കാർ പുഴയിലേക്ക് പതിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് പ്രദേശവാസികളും രക്ഷാപ്രവർത്തകരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഉടൻ തന്നെ വൈത്തിരിയിലെ താലൂക്ക് ആശുപത്രിയിലും തുടർന്ന് മേപ്പാടി ഡി എം വിംസ് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

0 Comments