വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ-മാനവിക മേഖലകളില്‍ ഇന്ത്യക്കകത്തും പുറത്തും കഴിഞ്ഞ 60 വർഷമായി നിർവഹിച്ച സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് യൂണിവേഴ്സിറ്റി ഡി ലിറ്റ് നല്‍കി ആദരിച്ചത്. മംഗളൂരു ദേരളക്കാട്ടെ യെനെപോയ ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ ചാൻസിലർ ഡോ. യെനെപോയ അബ്ദുല്ലക്കുഞ്ഞി ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു.
ഇന്ത്യയുടെ ഗ്രാൻഡ് മുഫ്തി എന്ന നിലയിലും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമയുടെ നേതാവെന്ന നിലയിലും എണ്ണമറ്റ ആളുകളെ പ്രചോദിപ്പിക്കുകയും വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, സമാധാനം, ഐക്യം, രാഷ്ട്ര നിർമാണം തുടങ്ങിയ മേഖലകളില്‍ നിസ്തുലമായ സേവനങ്ങള്‍ അർപ്പിക്കുകയും ചെയ്ത കാന്തപുരത്തെ ആദരിക്കുന്നത് യെനെപോയ യൂണിവേഴ്‌സിറ്റി ഏറെ അഭിമാനത്തോടെയാണ് കാണുന്നതെന്ന് യെനെപോയ യൂണിവേഴ്‌സിറ്റി ചാൻസിലർ ഡോ. യെനെപോയ അബ്ദുല്ലക്കുഞ്ഞി പറഞ്ഞു.
0 Comments