LATEST

6/recent/ticker-posts

മാസപ്പടിക്കേസിൽവിജിലൻസ് അന്വേഷണത്തിന് ഒരാഴ്ചത്തേക്ക് സ്റ്റേ"

ഡൽഹി: മാസപ്പടിക്കേസിൽ പിണറായി വിജയനെതിരായ വിജിലൻസ് അന്വേഷണം സുപ്രിംകോടതി ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. പിണറായിക്ക് വീണ്ടും ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രിംകോടതി പറഞ്ഞു. ഇഡി കേസിൽ ഒന്നും പറയാനില്ലെന്നും കോടതി വ്യക്തമാക്കി.





മാസപ്പടിക്കേസിലും ഹവാലക്കേസിലും വിജിലൻസ് രണ്ട് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ രണ്ട് എഫ്ഐആറുകളിലുമുള്ള അന്വേഷണമാണ് ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തിരിക്കുന്നത്. ഒപ്പം വീണ്ടും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കാനും കോടതി നിര്‍ദേശിച്ചു.





പ്രതിപട്ടികയിൽ ഉൾപ്പെടാൻ സാധ്യതയുള്ളവർക്ക് അപ്പീൽ ഫയൽ ചെയ്യാനുള്ള അവകാശമുണ്ടെന്ന് പറഞ്ഞാണ് കോടതി വീണ്ടും ഹൈക്കോടതിയിൽ അപ്പീൽ കൊടുക്കാനുള്ള അവസരം തുറന്നുനൽകിയിരിക്കുന്നത്. അതിനുവേണ്ടി ഏഴ് ദിവസത്തേക്ക് പ്രത്യേക അന്വേഷണ സംഘത്തിൻ്റേത് ഉൾപ്പെടെയുള്ള എല്ലാ അന്വേഷണവും സ്റ്റേ ചെയ്തിരിക്കുകയാണ്

Post a Comment

0 Comments