LATEST

6/recent/ticker-posts

വഖഫ് ബോർഡ് പുനഃസംഘടന; കാന്തപുരം വിഭാഗത്തിന് പ്രാതിനിധ്യം നൽകാൻ തീരുമാനം

22-നു  നടത്താന്‍ നിശ്ചയിച്ചിരുന്ന കലക്ടറേറ്റ് മാര്‍ച്ച് മാറ്റിവെച്ചു



തിരുവനന്തപുരം: വഖഫ് ബോര്‍ഡ് പുനഃസംഘടനയില്‍ പ്രാതിനിധ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് കാന്തപുരം വിഭാഗം പ്രഖ്യാപിച്ച പ്രതിഷേധങ്ങള്‍ക്കിടെ സര്‍ക്കാരിന്റെ അനുനയനീക്കം. മന്ത്രി എന്‍.ഷംസുദ്ദീന്‍ കാരന്തൂര്‍ മര്‍ക്കസില്‍ നേരിട്ടെത്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുമായി കൂടിക്കാഴ്ച നടത്തി. വഖഫ് ബോര്‍ഡില്‍ സംഘടനയ്ക്ക് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പുനല്‍കുമെന്ന് മന്ത്രി കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി."
 .


"വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചപ്പോള്‍ എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കുന്ന സുന്നി വിഭാഗത്തിന് പ്രാതിനിധ്യം ലഭിക്കാത്തത് വലിയ ചര്‍ച്ചയായിരുന്നു. വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അതിന് അനുയോജ്യമായ പരിഹാരം കാണുമെന്നും മന്ത്രി എന്‍.ഷംസുദ്ദീന്‍ പ്രതികരിച്ചു. കാന്തപുരം വിഭാഗവുമായി നടത്തിയ ചര്‍ച്ച വളരെ സൗഹൃദപരമായിരുന്നെന്നും ആരെയും ഒഴിവാക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും സാഹചര്യം അനുസരിച്ച് ഉണ്ടായ പ്രതിസന്ധി ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.




മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ, വരുന്ന 22-ാം തീയതി നടത്താന്‍ നിശ്ചയിച്ചിരുന്ന കലക്ടറേറ്റ് മാര്‍ച്ച് മാറ്റിവെച്ചതായി കാന്തപുരം വിഭാഗം നേതാവ് വണ്ടൂര്‍ അബ്ദുറഹിമാന്‍ ഫൈസി അറിയിച്ചു. മന്ത്രി നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധ പരിപാടികള്‍ മാറ്റിവെക്കുന്നതെന്നും ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം സംബന്ധിച്ച് സര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരുമായി യോജിച്ച് പോകുന്നതില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്നും പകരം സ്ഥാനങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു."

Post a Comment

0 Comments