LATEST

6/recent/ticker-posts

താമരശ്ശേരി ഹോട്ടലിൽ നിന്ന് എസി വയറുകൾ മോഷ്ടിച്ച പ്രതി പിടിയിൽ

താമരശ്ശേരി :ഹോട്ടലിൽ നിന്ന് എസി വയറുകൾ മോഷ്ടിച്ച പ്രതി പിടിയിൽ.
താമരശ്ശേരി കാരാടിയിലെ വയനാട് റിജൻസി ടൂറിസ്റ്റ് ഹോം കെട്ടിടത്തിൽ നിന്ന് എസികളുടെ കോപ്പർ റോഡുകളും വയറുകളും മോഷ്ടിച്ച കേസിൽ നിരവധി മോഷണക്കേസുകളിലെ പ്രതി കൂടരഞ്ഞി പനയ്ക്കച്ചാൽ സ്വദേശി രാജു.കെ എന്ന അടക്കരാജു (49) വിനെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.








​കഴിഞ്ഞ മാസം 26-ന് രാത്രിയായിരുന്നു സംഭവം. കെട്ടിടത്തിലെ സെൻട്രലൈസ്ഡ് എസി’യോട് അനുബന്ധിച്ചുള്ളതും മുറികളിലേക്കുള്ളതുമായ 12-ഓളം കംപ്രസറുകളുടെ കോപ്പർ റോഡുകളും വയറുകളുമാണ് പ്രതി മുറിച്ചുകടത്തിയത്. കഴിഞ്ഞ മാസം 27-ന് ഹാളിൽ പരിപാടി ബുക്ക് ചെയ്തവർ എസി ഓൺ ചെയ്തപ്പോൾ പ്രവർത്തനം തടസ്സപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണവിവരം പുറത്തറിയുന്നത്

Post a Comment

0 Comments