30-വയസിൽ തന്നെ 60 വയസുകാരുടെ അവസ്ഥ! കുട്ടികളിലെ അപര്യാപ്തമായ ശാരീരിക വളർച്ചയും മോശം ജീവിതശൈലിയും അവരുടെ അസ്ഥികളുടെ ബലത്തെ സാരമായി ബാധിക്കുന്നതായി ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.
കുട്ടികള്‍ പുറത്തിറങ്ങി കളിക്കുന്നതിന് പകരം പൂർണ്ണമായും വീടിനുള്ളില്‍ ഒതുങ്ങിക്കൂടുന്നതും സ്ക്രീൻ ഉപയോഗം അമിതമായി വർദ്ധിക്കുന്നതുമാണ് പുതിയ തലമുറയെ ഗുരുതരമായ അസ്ഥിപ്രശ്നങ്ങളിലേക്ക് നയിക്കുന്നത്. നഗരങ്ങളിലെ കുട്ടികള്‍ കൂടുതല്‍ സമയവും മൊബൈല്‍ ഫോണുകളിലും ടാബ്‌ലെറ്റുകളിലുമാണ് ചെലവഴിക്കുന്നത്. ഇത് മൂലം കുട്ടികള്‍ ചെറുപ്പത്തിലെ തന്നെ അസ്ഥിക്ഷയം പോലെയുള്ള പ്രശ്നങ്ങളുടെ വക്കിലാണെന്നും, മുപ്പതുകളില്‍ എത്തുമ്പോള്‍ തന്നെ അറുപത് വയസുള്ളവരുടെ അസ്ഥികളുടെ അവസ്ഥയിലേക്ക് ഇവർ എത്തിപ്പെടുന്നുമെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നു.
പൊതുവെ 18 വയസിനുള്ളിലാണ് ഒരു വ്യക്തിയുടെ അസ്ഥികളുടെ ഭൂരിഭാഗം വളർച്ചയും കരുത്തും രൂപപ്പെടുന്നത്. എന്നാല്‍ അഞ്ച് മണിക്കൂറിലധികം നീളുന്ന പ്രതിദിന സ്ക്രീൻ ടൈമും സൂര്യപ്രകാശം ലഭിക്കാത്ത മുറികളിലെ ജീവിതവും കാരണം കുട്ടികള്‍ക്ക് നിർണായകമായ ഈ വളർച്ചാ ഘട്ടമാണ് നഷ്ടമാകുന്നത്. ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ഡിയുടെ കുറവും സൂര്യപ്രകാശമേല്‍ക്കാത്തതും അസ്ഥികളുടെ ബലം തകർക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. കുട്ടിക്കാലത്ത് അസ്ഥികളുടെ കരുത്ത് കൃത്യമായി ഉറപ്പുവരുത്തേണ്ടത് ഭാവിയിലെ ആരോഗ്യത്തിന് വളരെ അത്യാവശ്യമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
ഈ അവസ്ഥയ്ക്ക് ഒരു പരിധിവരെ മാതാപിതാക്കളുടെ പങ്ക് വളരെ വലുതാണ്.തങ്ങളുടെ മക്കൾ വെയിലും, മഴയും കാറ്റും കൊള്ളുന്നതും, മണ്ണിൽ ഇറങ്ങി കളിക്കുന്നതും അവർക്ക് ഊഹിക്കാൻ പോലും പറ്റാത്ത അവസ്ഥ യാണ് ഉള്ളത്.അത്തരം മാതാപിതാക്കളുടെ മക്കൾ ഒന്നിനും കൊള്ളാത്ത ദുർബല ശരീരവും മനസും ആരോഗ്യവും, ബുദ്ധി കുറഞ്ഞ അവസ്ഥ യിലേക്ക് ആണ് എത്തുന്നത്.
0 Comments