LATEST

6/recent/ticker-posts

ഷുക്കൂര്‍ വധക്കേസ്; വിധി നവംബര്‍ 12ന്


പി ജയരാജന്‍, ടി വി രാജേഷ്, എംവി ഗോവിന്ദന്റെ മകന്‍ ശ്യാംജിത്ത് ഉള്‍പ്പെടെ 33 പ്രതികൾ






കൊച്ചി: നീണ്ട കാലത്തെ കാത്തിരിപ്പിന് അറുതി വരുത്തി യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ എറണാകുളം പ്രത്യേക സി ബി ഐ കോടതി ഈ മാസം 12ന് വിധി പ്രസ്താവിക്കും.




വിധി പറയാനുള്ള നടപടിക്രമങ്ങള്‍ നവംബര്‍ ഒമ്പതിന് ആരംഭിക്കും. സി പി എം നേതാക്കളായ പി ജയരാജന്‍, ടി വി രാജേഷ്, എംവി ഗോവിന്ദന്റെ മകന്‍ ശ്യാംജിത്ത് ഉള്‍പ്പെടെ 33 പ്രതികളാണുള്ളത്. രണ്ടു പേര്‍ മരിച്ചതിനാല്‍ 31 പേരാണ് വിചാരണ നേരിട്ടത്.

2012 ഫെബ്രുവരി 20നാണ് തളിപ്പറമ്പിലെ വയലില്‍ വച്ച്‌ ഷുക്കൂര്‍ കൊല്ലപ്പെട്ടത്. ജയരാജനും രാജേഷും സഞ്ചരിച്ച വാഹനം അക്രമിച്ചെന്നാരോപിച്ചാണു സി പി എം പ്രവര്‍ത്തകരായ പ്രതികള്‍ പട്ടാപ്പകല്‍ ഷുക്കൂറിനെ ആക്രമിച്ചത്. ചെറുകുന്ന് കീഴറയില്‍ വച്ചാണ് ഷുക്കൂര്‍ കൊല്ലപ്പെട്ടത്. വാഹനം ആക്രമിക്കപ്പെട്ട ശേഷം ജയരാജനും രാജേഷും പ്രവേശിപ്പിക്കപ്പെട്ട ആശുപത്രിയിലാണ് ആക്രമണത്തിന് ആസൂത്രണം നടന്നതെന്നാണ് കുറ്റപത്രം.

Post a Comment

0 Comments