താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക് തുടരുന്നു. ഇന്ന് പുലർച്ചയോടെ ചുരം എട്ടാം വളവിൽ ടയർ പൊട്ടി കുടുങ്ങിയ കണ്ടെയ്നർ ലോറിയുടെ ടയർ മാറ്റി സ്ഥാപിച്ച് അവിടെ നിന്ന് നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു.
നിലവിൽ എട്ടാം വളവിൽ ഒരു വശത്തുകൂടി മാത്രമാണ് വാഹനങ്ങൾ കടത്തിവിടുന്നത്. എന്നാൽ, നിരവധി കാറുകൾ റോങ് സൈഡിലൂടെ കയറിപ്പോകുന്നത് ഗതാഗതക്കുരുക്കിന്റെ രൂക്ഷത വർധിപ്പിക്കുകയും വാഹനങ്ങൾ മുന്നോട്ട് നീങ്ങാനാവാതെ വൻ പ്രയാസം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്.
ചുരത്തിൽ ഇപ്പോഴും ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ, അത്യാവശ്യ യാത്രക്കാർ സമയം ക്രമീകരിച്ച് യാത്ര ചെയ്യുക.
0 Comments