ഓണാവധി കഴിഞ്ഞ് മടങ്ങിപ്പോകുന്ന പ്രവാസികളെ കൊള്ളയടിച്ചു വിമാന കമ്പനി കൾ. കമ്പനികൾ ഈടാക്കുന്നത് 10 ഇരട്ടിയോളം അധിക നിരക്കാണ്. നിരക്ക് കുറയ്ക്കാൻ സംസ്ഥാന സർക്കാരും കേരളത്തിലെ എംപിമാരും കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്ന് എയർ ട്രാവൽ ഏജൻസികൾ ആവശ്യപ്പെട്ടു
മലയാളികളോട് മാത്രമേ ഇത്രയും ഇരട്ടി തുക പിടിച്ചു പറിക്കുന്നത്. 12000 രൂപ മുതൽ 22,000 രൂപ വരെ ടിക്കറ്റ് നിരക്ക് നൽകി ഓണം ആഘോഷിക്കാൻ നാട്ടിലേക്ക് എത്തിയതാണ് പ്രവാസി മലയാളികൾ. ഇപ്പോൾ തിരികെ പോകാൻ ലോൺ എടുക്കേണ്ട അവസ്ഥയിലാണവർ. 80,000 മുതൽ 1,40,000 രൂപ വരെയാണ് തിരികെയുള്ള യാത്രയ്ക്ക് വിമാന കമ്പനികൾ ഈടാക്കുന്നത്. ഏകദേശം 10 ഇരട്ടിക്ക് മുകളിൽ തുക. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള നിരക്ക് ഇതിന്റെ 40% മാത്രം."
0 Comments