LATEST

6/recent/ticker-posts

പ്രിയ ദർശിനിയിലെ തിരക്ക്; മോഷ്ടാക്കൾ ക്ക് ചാകര






മലപ്പുറം:തിരക്ക് മറയാക്കി പ്രിയദർശനി ബസുകളിൽ മോഷണം പൊടിപൊടിക്കുന്നു. പ്രിയദർശിനി ബസ്സിലെ രണ്ട് യാത്രക്കാരികളുടെ സ്വർണമാലയാണ് ഇത്തരത്തിൽ മോഷ്ടാക്കൾ കവർന്നത്. കോഴിക്കോട് പാലക്കാട് റൂട്ടിലോടുന്ന ബസ്സിലെ യാത്രക്കാരിക്ക് നഷ്ടമായത് 2 പവൻ്റെ സ്വർണമാലയാണെങ്കിൽ. പെരിന്തൽമണ്ണയിൽ നിന്ന് കോഴിക്കോട്ടേക്ക് പോയ ബസിലെ യാത്രക്കാരിൽ നിന്നും കവർന്നത് മൂന്ന് പവൻ വരുന്ന താലിമാലയാണ്. പരാതി ലഭിച്ചതിന് പിന്നാലെ പോലീസ് പരിശോധന നടത്തിയെങ്കിലും കണ്ടത്താനായില്ല. 2 സംഭവങ്ങളിലും സംഭവം നടന്ന പരിധിയിലെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഇതിന് മുൻപും പ്രിയദർശിനി ബസിൽ മോഷണം നടന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. കോഴിക്കോട് – തിരുവമ്പാടി റൂട്ടിലോടുന്ന പ്രിയദർശിനി ബസിൽ കഴിഞ്ഞ ആഴ്ച്ച ഒരു മോഷണം നടന്നു.










 ഇതരസംസ്ഥാന തൊഴിലാളിയുടെ 15000 രൂപയാണ് മോഷ്ടിക്കപ്പെട്ടത്. ബസ് കുന്ദമംഗലത്ത് എത്തിയപ്പോഴാണ് പണം നഷ്‌ടമായ വിവരം ഇതരസംസ്ഥാന തൊഴിലായി പണം നഷ്‌ടമായ വിവരം അറിഞ്ഞത്. ഉടന്‍ തന്നെ കണ്ടക്ടറെ വിവരം അറിയിച്ചു. കണ്ടക്ടർ ഇടപെട്ട് ബസ് പോലീസ് കുന്ദമംഗലം സ്റ്റേഷനിൽ എത്തിച്ചു. തുടർന്ന് സ്റ്റേഷനിൽ യാത്രക്കാരെ മുഴുവൻ ഇറക്കി ബാ​ഗുകൾ പരിശോധിച്ചു. ചിലരുടെ പോക്കറ്റുകളിൽ ഉൾപ്പെടെ പരിശോധിച്ചെങ്കിലും പണം കണ്ടെത്താനായില്ല. ബസിൽ വൻ തിരക്കായിരുന്നു. ഇത് മുതലെടുത്തായിരുന്നു മോഷണം

Post a Comment

0 Comments