ജിദ്ദ: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി. ജിദ്ദ അൽവഹയിൽ ജോലിചെയ്തിരുന്ന കോഡൂർ വടക്കേമണ്ണ പാറക്കൽ സ്വദേശി പാലോളി അർഷദ് ബാബു (56) ആണ് താമസസ്ഥലത്ത് നെഞ്ചുവേദന അനുഭവപ്പെട്ട് മരിച്ചത്. കഴിഞ്ഞ 20 വർഷമായി പ്രവാസിയാണ്.
പിതാവ്: പരേതനായ പിലോളി അലവി. ഭാര്യ: കദീജ. മക്കൾ: ഫഹമിയ, മുഹമ്മദ് മുസ്ലിലിഹ്, മുസ്നിദ്, അംജാദ, സഹോദരങ്ങൾ: അഷ്റഫ്, ഉസ്മാൻ, സഹീർ, അലവി, ഫാത്തിമ, ശരീഫ, മുനീറ, ആയിശ, കദീജ. ജിദ്ദ ഈസ്റ്റ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം ജിദ്ദയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. നിയമ സഹായങ്ങൾക്ക് കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്