LATEST

6/recent/ticker-posts

മുക്കത്ത് വിദ്യാർത്ഥി മൽസ്യ കുളത്തിൽ വീണ് മരിച്ചു

മുക്കം: മത്സ്യം വളർത്തുന്ന കുളത്തിൽ വീണ് വിദ്യാർത്ഥി മരിച്ചു. ചേന്ദമംഗല്ലൂർ അൽ ഇസ് ലാഹ് ഇംഗ്ലിഷ് സ്ക്കൂൾ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥി അബ്ദുല്ല ബസാം (9) ആണ് മരിച്ചത്.





ശനിയാഴ്ച്ച വൈകിട്ട് 4.30യോടയായിരുന്നു അപകടം.ഉടൻ തന്നെ മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 
വീടിന് സമീപത്തെ കുളത്തിലാണ് വീണത്.കൂട്ടുകാരോടപ്പം കളിക്കുന്നതിനിടയിൽ അപകടത്തിൽ പെടുകയായിരുന്നു എന്നാണ് വിവരം.
പൊറ്റശ്ശേരി ഫിർദൗസ് വീട്ടിലെ മുഹമ്മദ് ഷഫീഖിന്റെയും ചേന്ദമംഗല്ലൂർ അൽ ഇസ്ലാഹ് ഇംഗ്ലീഷ് സ്ക്കൂളിലെ അധ്യാപിക ടി.എം ഫിദയുടെ മകനാണ് അബ്ദുല്ല ബസ്സാം.






സഹോദരൻ ഇസ്സഹയാൻ 
(അൽ ഇസ് ലാഹ് ആറാം ക്ലാസ്സ് വിദ്യാർത്ഥി ) 
മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.