LATEST

6/recent/ticker-posts

കട്ടിപ്പാറ ചമലിൽ 220 കുപ്പി വ്യാജ മദ്യം കണ്ടെത്തി

താമരശ്ശേരി: കട്ടിപ്പാറ ചുമലിൽ വീണ്ടും വ്യാജമദ്യവേട്ട, ചമൽ ഭാഗത്ത് എക്സൈസ്  സംഘം നടത്തിയ പരിശോധനയിലാണ്  220 കുപ്പി വ്യാജ മദ്യം കണ്ടെത്തിയത്.


കഴിഞദിവസം
വിദ്യാർത്ഥിയിൽ നിന്നും കണ്ടെടുത്ത രൂപത്തിലുള്ള 220 പ്ലാസ്റ്റിക്  കുപ്പികളിൽ  സൂക്ഷിച്ച വെച്ചനിലയിലാണ് കണ്ടെത്തിയത്. 






 കോഴിക്കോട് ഡെപ്യുട്ടി എക്സൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി  കമ്മീഷണർ സ്ക്വാഡ് അംഗങ്ങളും കോഴിക്കോട് എക്സൈസ് എൻഫോസ്മെൻ്റ് ആൻ്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡും സംയുക്തമായി  അർദ്ധരാത്രിയിൽ സ്ക്വാഡും സംയുക്തമായി അർദ്ധരാത്രിയിൽചമൽ വേനക്കാവ് കൊളമല ഭാഗത്ത് ഫോറസ്റ്റിനു സമീപം നടത്തിയ തിരച്ചിലിലാണ് ചാരായം കണ്ടെത്തിയത്.





 220 പ്ലാസ്റ്റിക് കുപ്പികളിലായി 110 ലിറ്റർ ചാരായമാണ് കണ്ടെടുത്തത്.

ഇവിടെ വ്യാജ ചാരായം നിർമ്മിച്ച് വിതരണം ചെയ്യുന്ന ആളുകളെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഊർജ്ജിതമായി അന്വേഷണം നടത്തി ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പറഞ്ഞു