LATEST

6/recent/ticker-posts

എൽ.ഡി.എഫ് തോൽവി, മുഖ്യമന്ത്രി പിണറായി രാജിവെച്ചു

കണ്ണൂർ:എൽ.ഡി.എഫ് തോൽവിക്കു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവച്ചു. ഗവർണർ രാജേന്ദ്ര ആർലേക്കർ അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചു. പ്രത്യേക ദൂതൻ വഴിയാണ് രാജിക്കത്ത് ലോക്ഭവനിൽ എത്തിച്ചത്. ഇതിനുശേഷം മുഖ്യമന്ത്രിയുമായി ഗവർണർ ഫോണിൽ സംസാരിച്ചു. പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുന്നത് വരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ ഗവർണർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.യുഡിഎഫ് മുന്നേറ്റത്തിൽ ഇടതുപക്ഷത്തിന്റെ പരമ്പരാഗത കോട്ടകൾ തകർന്നു. വോട്ടെണ്ണൽ തുടങ്ങി 6 റൗണ്ട് പൂർത്തിയാകുന്നതുവരെ ധർമടത്ത് പിണറായി വിജയൻ ഒരു തവണ പോലും ലീഡ് ചെയ്തില്ല. ഒടുവിൽ, തിളക്കം കുറഞ്ഞ വിജയമാണ് മുഖ്യമന്ത്രിക്ക് ശക്തികേന്ദ്രത്തിൽ ലഭിച്ചത്. മന്ത്രിമാരിൽ ഭൂരിഭാഗവും പരാജയപ്പെട്ടു." "