താമരശേരി: കൊടുവള്ളി , തിരുവമ്പാടി മണ്ഡലങ്ങളിൽ യു.ഡി.എഫ് വിജയത്തിൽ താമരശേരി യിലും, പുതുപ്പാടി യിലും യു.ഡി.എഫ് പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി.
താമരശേരി യിൽ നൂറു കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ നടന്ന ആഹ്ലാദ പ്രകടനത്തിന് നേതാക്കളായ പി.സി ഹബീബ് തമ്പി, നവാസ് ഈർപ്പോണ, ഹാഫിസ് റഹ്മാൻ,ടിം.ആർ .ഒ കുട്ടൻ, ഗിരീഷ് കുമാർ, ബാപ്പു,പി.എസ് മുഹമ്മദ് അലി, അഷ്റഫ് മാസ്റ്റർ നേതൃത്വം നൽകി.
സി.കെ കാസിമിൻ്റെ വിജയത്തിൽ പുതുപ്പാടി അടിവാരത്ത് നടന്ന ആഹ്ലാദ പ്രകടനവും റാലി യിലും നൂറുകണക്കിന് വാഹനങ്ങളും സ്ത്രീ കളും കുട്ടികളുമടങ്ങിയ പ്രവർകരും അണിനിരന്നു.വാദ്യമേളങ്ങൾ ആഹ്ലാദ പ്രകടനത്തിന് കൊഴുപ്പേകി.നേതാക്കളായ വി.കെ ഉസ്സയിൻ കുട്ടി, അഷ്റഫ് ഒതയോത്ത്, ബിജു താന്നിക്കാം കുഴി തുടങ്ങി യവർ നേതൃത്വം നൽകി