LATEST

6/recent/ticker-posts

പ്ലസ്ടു പരീക്ഷാ ഫലം ഇന്ന്; പ്രഖ്യാപനം വൈകിട്ട് മൂന്നിന്"

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കണ്ടറി പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ വൈകീട്ട് മൂന്നിന്  ഫലപ്രഖ്യാപനം നടത്തും. പശ്ചിമേഷ്യൻ സം​ഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പരീക്ഷ റദ്ദാക്കിയ ​ഗൾഫ് മേഖലകളിലെ ഫലപ്രഖ്യാപനവും ഇന്ന് വിദ്യാഭ്യാസ മന്ത്രി നടത്തും.





സർക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ഔദ്യോ​ഗിക വെബ്സൈറ്റുകളിലൂടെയും നമ്മുടെ കേരളം ആപ്പിലൂടെയും വിദ്യാർഥികൾക്ക് പരീക്ഷാ ഫലം അറിയാം. 4.52 ലക്ഷം വിദ്യാർഥികളാണ് ഫലം കാത്തിരിക്കുന്നത്. പൊതുവിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീന്റെ ആദ്യത്തെ പരീക്ഷാ ഫലപ്രഖ്യാപനം കൂടിയാണ്.








പ്ലസ് വൺ പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷാ സമർപ്പണം ഇതിനകം ആരംഭിച്ചിട്ടുണ്ട്. അടുത്ത മാസം മൂന്നാം തീയതി വരെ വിദ്യാർഥികൾക്ക് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം."
 .