ഗുരുവായൂർ: എം.എൽ.എമാരുടെ ​പേര് നോക്കി മതംപറഞ്ഞ് വിദ്വേഷം സൃഷ്ടിച്ച ബി.ജെ.പി സ്ഥാനാർഥിയെ ​തൂത്തെറിഞ്ഞ് ഗുരുവായൂരിലെ വോട്ടർമാർ. വോട്ടെണ്ണൽ തുടങ്ങി അഞ്ചുമണിക്കൂർ പിന്നിട്ടപ്പോൾ ഒന്നാംസ്ഥാനത്തുള്ള മുസ്‍ലിം ലീഗിലെ സി.എച്ച്. റഷീദ് 35890 വോട്ട് നേടി. രണ്ടാം സ്ഥാനത്തുള്ള സി.പി.എമ്മിലെ എൻ.കെ. അക്ബറിന് 35655 വോട്ട് ലഭിച്ചു. റഷീദും അക്ബറും തമ്മിൽ 235 വോട്ടിന്റെ വ്യത്യാസം മാത്രമാണുള്ളത്."വെറും 14955 വോട്ടാണ് ​ഗോപാല കൃഷ്ണൻ നേടിയത്.

ഗുരുവായൂരപ്പനില്‍ വിശ്വസിക്കാത്തവര്‍ക്ക് വോട്ടില്ലെന്ന് പറയാന്‍ ഭക്തര്‍ തയാറാകണമെന്നും ഗോപാലകൃഷ്ണന്‍ ആവശ്യ​പ്പെട്ടിരുന്നു. ‘ഗുരുവായൂര്‍ ക്ഷേത്രത്തിന് മുന്നില്‍ വന്ന് ഈ ബിംബത്തില്‍ വിശ്വസിക്കുന്നുവെന്ന് പറയാന്‍ ഗുരുവായൂരിലെ എം.എല്‍.എയെ ഞാന്‍ വെല്ലുവിളിക്കുകയാണ്. 48 ശതമാനത്തോളം ഹൈന്ദവ ജനസംഖ്യ ഉണ്ടായിട്ടും കഴിഞ്ഞ 50 വര്‍ഷമായി ഇടത്-വലത് മുന്നണികള്‍ ഒരു ഹിന്ദു എം.എല്‍.എയെ നിയമസഭയിലേക്ക് അയച്ചിട്ടില്ല’ എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ, ഗുരുവായൂരിലെ സ്ഥാനാർഥികളുടെ പേര് വെച്ചുള്ള കൂറ്റൻ ഹോർഡിങ്സ് സ്ഥാപിച്ചും ഗോപാലകൃഷ്ണൻ വിവാദം സൃഷ്ടിച്ചിരുന്നു."






വളരെയധികം പ്രകോപനപരമായ സംസാരിക്കുകയും, വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനുമുളള ശ്രമമായിരുന്നു തുടക്കം മുതൽ നടത്തി വന്നത്.എന്നാൽ ഇത്തരം കുത്സിത പ്രവർത്തനം ഗുരുവായൂരിലെ ജനം തിരസ്കരിച്ചു കളഞ്ഞു എന്നത് വലിയ തോതിലുള്ള ആശ്വാസമാണ് സമൂഹത്തിൽ പകരുന്നത്.