LATEST

6/recent/ticker-posts

പിന്നിട്ട ആറ് റൗണ്ടുകൾ, മതി കേരളമേ! ഇതു മതി !! -കെ.കെ. രമ

വടകര: എത്രകാലം കഴിഞ്ഞാലും മനസിൽ നിന്നും മായാത്ത ചി സംഭവങ്ങൾ പലപ്പോഴും നാം അനുഭവിച്ചിട്ടുണ്ടാവും.അതിന് കാരണക്കാരായ വരോട് അണയാതത്ത കനൽ പോലെ ഉള്ളിലൊരു കനൽ എരിയും.....ഇത്തരം ഒരു വികാരമാണ് ടി.പി യുടെ ഭാര്യ യും,ആർ.എം.പി നേതാവുമാ കെ.കെ രമ എന്ന ഒരു ഭാര്യയിൽ നിന്നും പുറത്തു വന്ന വാക്കുകൾ....ധർമടത്ത് പിണറായി വിജയൻ ആദ്യ ആറ് റൗണ്ടുകളിൽ പിന്നിലായതിൽ ടി.പി. ചന്ദ്രശേഖരന്റെ രക്തസാക്ഷി ദിനത്തിൽ വടകരയി​ലെ യു.ഡി.എഫ് സ്ഥാനാർഥി കെ.കെ. രമയുടെ കുറിപ്പ് ......​‘പിന്നിട്ട ആറ് റൗണ്ടുകൾ, മതി കേരളമേ! ഇതു മതി !!’ 








‘കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊള്ളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച കാണാൻ ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം ചന്ദ്രശേഖരനു കഴിഞ്ഞു... രാഷ്ട്രീയ കേരളത്തിന് അഭിവാദ്യങ്ങൾ’ -രമ കുറിച്ചു. 2012 മേയ് നാലിനാണ് ടി.പി. ചന്ദ്രശേഖരനെ സി.പി.എം ​ഗുണ്ടകൾ കൊലപ്പെടുത്തിയത്. ​കൊലപാതകത്തിന് ശേഷം അദ്ദേഹത്തെ കുലംകുത്തിയെന്ന് പിണറായി അധിക്ഷേപിച്ചത് വിവാദമായിരുന്നു."