LATEST

6/recent/ticker-posts

നിർത്തിയിട്ട ലോറിയുടെ പിന്നിൽ സ്കുട്ടർ ഇടിച്ചു യാത്രക്കാരന് ഗുരുതര പരുക്ക്.

താമരശ്ശേരി: നിർത്തിയിട്ട ലോറിയുടെ പിന്നിൽ  സ്കുട്ടർ ഇടിച്ചു കൊടുവള്ളി സ്വദേശി ക്ക് ഗുരുതര പരുക്കേറ്റു.വാവാട്  സ്വദേശിയായ പ്രജീഷിൻ്റെ തലക്കാണ്  ഗുരുതര പരുക്കേറ്റത്.







ഇന്ന് രാത്രി എട്ടോടെ യാണ് അപകടം.ചുങ്കം ചെക്ക് പോസ്റ്റിന് മുൻവശം ദേശീയ പാതയോരത്ത് നിർത്തിയിട്ട ലോറിയുടെ പിന്നിലാണ് സ്കൂട്ടർ ഇടിച്ചത്.പുതുപ്പാടി ഈങ്ങാപ്പുഴ ജ്വല്ലറിയിലെ ആഭരണ നിർമ്മാണ തൊഴിലാളിയാണ് പരുക്കേറ്റ പ്രജീഷ്. താമശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം  കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.