LATEST

6/recent/ticker-posts

പുതുപ്പാടിയിൽ പശുവിനേയും, കിടാവിനെയും അജ്ഞാത ജീവി കടിച്ചു കൊന്ന നിലയിൽ.

താമരശേരി: പുതുപ്പാടിയിൽ പശുവിനേയും, കിടാവിനെയും അജ്ഞാത ജീവി കടിച്ചു കൊന്ന നിലയിൽ, കൊന്നത് കടുവയെന്ന്  നാട്ടുകാർ. ആളുകൾ ഭീതിയിൽ, സംഭവത്തെ തുടർന്ന് വനംവകുപ്പ്കാമറസ്ഥാപിച്ചു.

പുതുപ്പാടി പഞ്ചായത്തിലെ  കണ്ണപ്പൻക്കുണ്ട് നിലമ്പുർക്കാട് ഭാഗത്തു തെക്കേക്കര മാമച്ചൻ (മാത്യു )വിന്റെ പശുവിനെയും കിടാവിനെയുമാണ് ഇന്ന് പുലർച്ചെ അജ്ഞാത ജീവി കൊന്ന് പാതി ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്.ഇവയെ  വീട്ടിലെ തൊഴുത്തിൽകെട്ടിയിട്ടതായിരുന്നു.വനത്തിനോട് ചേർന്ന പ്രദേശമാണ് ഇവിടം.






വിവരം അറിഞ്ഞ് വനം വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചു. പരിസരത്ത് ക്യാമറ സ്ഥാപിക്കാൻ നടപടി ആരംഭിച്ചു. എന്നാൽ കടുവയെ പിടികൂടാൻ കൂട് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കാമറ സ്ഥാപിച്ച് ജീവിയെ തിരിച്ചറിഞ്ഞ ശേഷം കൂട് സ്ഥാപിക്കുമെന്ന് അധികൃതർ ഉറപ്പു നൽകി.








 പശുക്കളെ കൊന്നത് കടുവയാണെന്നാണ് നാട്ടുകാർ പറയുന്നത്.എന്നാൽ മൃഗങ്ങളുടെ കാൽപ്പാടുകൾ ഒന്നും കാണാൻ സാധിച്ചിട്ടില്ലെന്നും,കണ്ടെത്തുന്നതിനായിട്ടാണ്കാമറസ്ഥാപിക്കുന്നതെന്നും താമരശേരി വനം വകുപ്പ് അധികൃതർ വ്യക്തമാക്കി. ഏതാനും മാസം മുമ്പ് ഇതേ സ്ഥലത്തിന് പമീപം വളർത്തുനായ്ക്കളെ അജ്ഞാത ജീവി കൊന്നിരുന്നു. സമീപത്ത് നിരവധി വീടുകളിൽ കർഷകർ പശുക്കളെ വളർത്തുന്നുണ്ട്.സംഭവത്തെ തുടർന്ന് പ്രദേശത്ത് ആശങ്ക പടർന്നു.