കേരളത്തിൽ ആകെയുള്ളത് 140സീറ്റുകൾ, ചാനൽ പറയുന്നത് 160
ഡല്‍ഹി: കേരളത്തില്‍ 18 സീറ്റ് ബിജെപി നേടുമെന്ന് പ്രവചിച്ച് സുർദശൻ ടിവിയുടെ എക്സിറ്റ് പോള്‍.
ആകെ 140 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തില്‍ സുദർശൻ ടിവിയുടെ പ്രവചനത്തില്‍ പറയുന്നത് ആകെ 160 സീറ്റുകളെന്നാണ്. ഈ ചാനലിൻ്റെ എക്സിറ്റ് പോളുകൾ കണ്ട് കണ്ണ് തള്ളി കേരളീയർ.
കേരളത്തില്‍ എല്‍ഡിഎഫ് അധികാരത്തിലെത്തുമെന്ന് പ്രവചിക്കുന്ന സുദർശൻ ടിവി, 78 സീറ്റുകള്‍ എല്‍ഡിഎഫ് നേടുമെന്നാണ് പ്രവചിക്കുന്നത്. യുഡിഎഫ് 62 സീറ്റുകളും ബിജെപി 18 സീറ്റുകളും മറ്റുള്ളവർ രണ്ടും സീറ്റ് നേടുമെന്നും സുദർശൻ ടിവി പ്രവചിക്കുന്നു. എല്ലാവർക്കും കൂടി ആകെ 160 സീറ്റെന്ന് പ്രവചിക്കുന്ന സുദർശൻ ടിവിയുടെ എക്സിറ്റ് പോള്‍ പ്രവചനത്തെ ട്രോളുകയാണ് മലയാളികള്‍. യാതൊരു സർവേയും നടത്താതെ വെറുതെ തോന്നിയ പോലെ സീറ്റുകള്‍ നല്‍കുകയാണ് സുദർശൻ ടിവി എന്നാണ് ട്രോളുകളില്‍ പറയുന്നത്.