Sunday, March 1, 2026

വീട്ടമ്മയുടെ മുഖത്ത് മുളകുപൊടി വിതറി നാല് പവന്‍റെ മാല കവര്‍ന്നു; അലമാരയില്‍ നിന്ന് ഏഴു ലക്ഷം രൂപയും മോഷ്ടിച്ചു"ഏഐ

പട്ടാമ്പി: പട്ടാപകൽതുണി അലക്കിക്കൊണ്ടിരിക്കെ മുഖത്ത് മുളകുപൊടി വിതറി വീട്ടമ്മയുടെ നാല് പവന്‍റെ മാല കവര്‍ന്നു; അലമാരയില്‍ നിന്ന് ഏഴു ലക്ഷം രൂപയും മോഷ്ടിച്ചു"
 ഇന്ന് രാവിലെ 10.40നാണു സംഭവം. പട്ടാമ്പി- തൃത്താല റോഡിൽ ബീവറേജസ് കോർപ്പറേഷൻ എതിർവശത്ത് താമസിക്കുന്ന വീട്ടിലാണ് മോഷണം. കാട്ടുപറമ്പിൽ റസാഖിൻ്റെ ഭാര്യ സൽമത്തിൻ്റെ നാല് പവൻ്റെ മാലയാണ് കവർന്നത്.വീടിന് പുറകിൽ തുണി അലക്കി കൊണ്ടിക്കുമ്പോഴാണ് സംഭവം.

ഒരാൾ പറമ്പിലൂടെ വന്ന് സൽമത്തിന്റെ വായിൽ തുണി തിരുകുകയും മുഖത്ത് മുളകുപൊടി വിതറിയുമാണ് മാല പൊട്ടിച്ചത്. ഈ സമയം മറ്റൊരാൾ വീടിനു മുന്നിലെ വാതിലിലൂടെ അകത്ത് കയറി അലമാരയിൽ ഉണ്ടായിരുന്നു ഏഴു ലക്ഷത്തോളം രൂപ മോഷ്ടിച്ചു. തൃത്താല പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു. കവർച്ചാ ശ്രമത്തിനിടയിൽ പരിക്കേറ്റ സൽമത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു."
 

വീട്ടമ്മയുടെ മുഖത്ത് മുളകുപൊടി വിതറി നാല് പവന്‍റെ മാല കവര്‍ന്നു; അലമാരയില്‍ നിന്ന് ഏഴു ലക്ഷം രൂപയും മോഷ്ടിച്ചു"ഏഐ

പട്ടാമ്പി: പട്ടാപകൽതുണി അലക്കിക്കൊണ്ടിരിക്കെ മുഖത്ത് മുളകുപൊടി വിതറി വീട്ടമ്മയുടെ നാല് പവന്‍റെ മാല കവര്‍ന്നു; അലമാരയില്‍ നിന്ന് ഏഴു ലക്ഷം രൂ...