Tuesday, November 18, 2025

രാജീവ് ഗാന്ധിയെ കൊന്നത് പോലെ മുഖ്യമന്ത്രിയേയും കൊല്ലണമെന്ന ആഹ്വാനവുമായി അഭിഭാഷകയുടെ കമന്റ്

രാജീവ് ഗാന്ധിയെ കൊന്നത് പോലെ കേരള മുഖ്യമന്ത്രിയെയും കൊലപ്പെടുത്തണമെന്ന് ടീന ജോസ് എന്ന അഡ്വക്കേറ്റ് മേരി തെരേസ പി ജെ.

മുഖ്യമന്ത്രി പിണറായി വിജയൻ നാളെ മുതല്‍ തദ്ദേശ തെരഞ്ഞെടുപ്പിനായി പ്രചാരണത്തിന് ഇറങ്ങുന്നതിനെക്കുറിച്ചുള്ള സെല്‍റ്റൻ എല്‍ ഡിസൂസ എന്ന വ്യക്തിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് ‘അഡ്വ. മേരി തെരേസ പി ജെ’ എന്ന പ്രൊഫൈലില്‍ നിന്ന് മുഖ്യമന്ത്രിക്കെതിരെ കൊലപാതകാഹ്വാനം ഉയർന്നത്. “അന്നേരമെങ്കിലും ആരെങ്കിലും ഒരു ബോംബെറിഞ്ഞു തീർത്തു കളയണം അവനെ. നല്ല മനുഷ്യനായ രാജീവ് ഗാന്ധിയെ തീർത്ത ഈ ലോകത്തിന് അതൊക്കെ പറ്റും.” എന്നതാണ് പോസ്റ്റിനടിയില്‍ ഈ പ്രൊഫൈലില്‍ നിന്നും വന്ന കമന്റ്.

ഈ കമന്റ് ഞെട്ടലുളവാക്കുന്നതും അങ്ങേയറ്റം അപലപനീയവുമാണ് എന്നും ഇതിനെക്കുറിച്ച്‌ ഫേസ്ബുക്കില്‍ ഷെയർ ചെയ്ത പോസ്റ്റില്‍ ബിനീഷ് കോടിയേരി പറഞ്ഞു. ഇത് വെറുമൊരു കമന്റ് മാത്രമല്ല എന്നും ഭരണത്തിലിരിക്കുന്ന ഒരു സംസ്ഥാന മുഖ്യമന്ത്രിയെ വധിക്കാനുള്ള പരസ്യമായ ആഹ്വാനമാണെന്നും പ്രത്യേകിച്ചും, ‘കന്യാസ്ത്രീയും അഡ്വക്കേറ്റും’ എന്ന് പ്രൊഫൈലില്‍ രേഖപ്പെടുത്തിയ ഒരാള്‍ ഇങ്ങനെയൊരു കമൻ്റ് ഇടുന്നത് അത്യന്തം ഗൗരവതരമാണ് എന്നും ബിനീഷ് കോടിയേരി പറഞ്ഞു.

ഗുരുതരമായ ക്രിമിനല്‍ കുറ്റവും ഭീകരവാദവുമാണ് ഇത്. ഇത്തരം സൈബർ വിഷങ്ങള്‍ക്കെതിരെ പോലീസ് ഉടനടി നടപടിയെടുക്കണം’. മാത്രമല്ല ഇതൊരു യഥാർത്ഥ അക്കൗണ്ടാണോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും മുഖ്യമന്ത്രിയെ വധിക്കാൻ ആഹ്വാനം ചെയ്യുന്ന തരത്തിലുള്ള തീവ്രമായ ഭാഷ ഉപയോഗിച്ചിരിക്കുന്നത്, ഏതെങ്കിലും സംഘപരിവാർ പ്രവർത്തകൻ ഒരു സന്യാസിയുടെ പേരും ചിത്രവും ഉപയോഗിച്ച്‌ വ്യാജമായി ഉണ്ടാക്കിയ അക്കൗണ്ടാണോ എന്ന സംശയം ബലപ്പെടുത്തുന്നുവെന്നും അക്കൗണ്ടിൻ്റെ ആധികാരികതയെക്കുറിച്ചും പോലീസ് അന്വേഷിക്കണമെന്നും ബിനീഷ് കോടിയേരി പോസ്റ്റില്‍ പറയുന്നു.

No comments:

Post a Comment

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...