താമരശേരി:പോലീസിനെക്കണ്ട് മയക്ക് മരുന്നു പാക്കറ്റുകൾ വിഴുങ്ങിയ യുവാവ് മരിച്ചു. മൈക്കാവ് കരിമ്പാലക്കുന്ന് താമസക്കാരനായ ഇയ്യാടൻ ഷാനിദ്(28) ആണ് മരിച്ചത് .അമ്പായത്തോട് മേലെ പള്ളിക്ക് സമീപം വെച്ചാണ് യുവാവിനെ പിടികൂടിയത്.പോലീസിനെ കണ്ടപ്പോൾ കവറുകൾ വിഴുങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ പിടികൂടുകയായിരുന്നു.ഇന്നലെ രാവിലെ 9.15 ഓടെയാണ് ഇയാൾ പിടിയിലായത്.
മെഡിക്കൽ കോളേജിൽ എത്തിച്ച് എൻഡോസ്കോപ്പി പരിശോധനയിലാണ് വയറ്റിൽ കവറുകൾ കണ്ടെത്തിയത്.
No comments:
Post a Comment