താമരശ്ശേരി : വിദ്യാർഥികൾ സംഘം ചേർന്ന് ക്രൂരമർദ്ദനം അഴിച്ചുവിട്ടു കൊല്ലപ്പെട്ടുത്തിയ താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസിന്റെ കൊലപാതകത്തിലെ ആസൂത്രണവും ഗൂഡാ ലോചനയും പുറത്തു കൊണ്ട് വരണമെന്നും എസ്‌ഡിപിഐ താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. കൃത്യം നടന്ന സ്ഥലത്ത് മുഖ്യപ്രതിയുടെ പിതാവിന്റെ സാനിധ്യവും കൊട്ടേഷൻ ക്രിമിനൽ പശ്ചാത്തലവും അന്വേഷണ വിധേയമാക്കണം. ഗൂഡാ ലോചനയിലും കൃത്യത്തിലും പങ്കുള്ള മുഴുവൻ പേരെയും കണ്ടെത്തി കുറ്റവാളികൾക്ക്മാതൃകപരമായ ശിക്ഷ നൽകണമെന്നും വിദ്യാർത്ഥികൾ അക്രമത്തിനും ലഹരിക്കും അടിമപ്പെടുന്ന സമ്പ്രദായം തിരിച്ചറിഞ്ഞ് ശക്തമായ നടപടി വേണമെന്നും യോഗം ആവശ്യപ്പെട്ടു.കൊല്ലപ്പെട്ട ശഹബാസിന്റെ വീട് എസ്‌ഡിപിഐ താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റി നേതാക്കൾ സന്ദർശിച്ചു പിതാവിനെയും ബന്ധുക്കളെയും ആശ്വസിപ്പിച്ചു. കുടുംബത്തിന് നീതി ലഭികുന്നത് വരെ പാർട്ടി ഒപ്പം ഉണ്ടാകുമെനന്ന് ഉറപ്പ്നൽകി.
എസ്‌ഡിപിഐ താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സിദ്ധീഖ് ഈർപ്പോണ യോഗത്തിൽ അധ്യക്ഷനായി. എസ്‌ഡിപിഐ പഞ്ചായത്ത് സെക്രട്ടറി നിസാർ പള്ളിപ്പുറം.
അബ്ദുറഹിമാൻ,സൈദലവി ,അസീസ്,ജമാൽ കോരങ്ങാട് എന്നിവർ പങ്കെടുത്തു .
No comments:
Post a Comment