LATEST

6/recent/ticker-posts

തെരുവുനായുടെ ആക്രമണം : അഞ്ചാം ക്ലാസ് വിദ്യാർത്ഥിക്ക് പരുക്ക്.

താമരശേരി: തെരുവുനായുടെ ആക്രമണം ,അഞ്ചാം ക്ലാസ് വിദ്യാർത്ഥിക്ക് പരുക്ക്.
കോരങ്ങാടാണ്   സ്കൂൾ വിദ്യാർത്ഥിക്ക് തെരുവ് നായയുടെ ആക്രമണത്തിൽ പരുക്കേറ്റത്. 






കോരങ്ങാട് പൂളക്കാംപൊയിൽ കെ.റാഫി-ജസ്‌ല ദമ്പതിമാരുടെ മകനായ താമരശേരി ഗവ.ഹൈസ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി മുഹമ്മദ് അഷ്ഹറി (10)നാണ് കടിയേറ്റത്.







ഇന്നലെ വൈകുന്നേരം സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ,  സ്കൂളിലെ സമീപം  കുട്ടിയെ തെരുവ് നായ ഓടിയെത്തി ആക്രമിക്കുകയായിരുന്നു. കൈക്ക് പരുക്കേറ്റ മുഹമ്മദ് അഷ്കറിനെ ഉടൻ തന്നെ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു