LATEST

6/recent/ticker-posts

ഇരുചക്ര വാഹനത്തിൽ ഷാൾ കുടുങ്ങി ; അങ്കണവാടി അധ്യാപിക മരിച്ചു

തൃശൂർ: പുതുരുത്തിയിൽ ഇലക്ട്രിക് ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്നതിനിടെ ഷാൾ ടയറിൽ കുടുങ്ങിയുണ്ടായ അപകടത്തിൽ അങ്കണവാടി അധ്യാപിക മ.രിച്ചു. പുതുരുത്തി അങ്കണവാടിയിലെ അധ്യാപികയും 
ആലപ്പാടൻ വീട്ടിൽ മിനി വർഗീസാണ് മ.രിച്ചത്.







ഇന്ന് രാവിലെയായിരുന്നു അപകടം. ഷാൾ ഇരുചക്ര വാഹനത്തിൽ കുടുങ്ങിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് അപകടമുണ്ടായതായാണ് പ്രാഥമിക വിവരം. ഗുരുതരമായി പരുക്കേറ്റ മിനിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.