LATEST

6/recent/ticker-posts

ചുരത്തിൽ കനത്ത ഗതാഗതകുരുക്ക് ;വാഹനനിര കിലോമീറ്ററുകളോളം

താമരശേരി: ചുരത്തിൽ റോഡ് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട നവീകരണ ജോലികൾ പുരോഗമിക്കുന്നതിനാൽ കനത്ത ഗതാഗത തടസ്സം നേരിടുന്നു.
 ചുരത്തിലെ ആറാം വളവിൽ മണ്ണെടുപ്പ് ഉൾപ്പെടെയുള്ള നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതാണ് നിലവിലെ തടസ്സത്തിന് പ്രധാന കാരണം. മണ്ണുമാറ്റുന്ന ജോലി നടക്കുന്നതിനാൽ ഈ ഭാഗത്ത് വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാൻ ഏറെ സമയം എടുക്കുന്നുണ്ട്.  ചുരം കയറാനുള്ള വാഹനങ്ങളുടെ അടിവാരം വരെയും, ആറാം വളവിന് മുകളിൽ ലക്കിടി വരേയും നീണ്ടു . ഇന്നലെ രാവിലെ തുടങ്ങിയ വാഹനക്കുരുക്ക് രാത്രി ഏറെ വൈകിയും തുടർന്നു.ഇന്നും ഗതാഗത തടസം നേരിടാൻ സാധ്യത ഉണ്ടെന്ന് ചുരം ഗ്രീൻ ബ്രിഗേഡ് അംഗങ്ങളും പൊലീസും സൂചിപ്പിച്ചു.