കൊല്ലം: കൊട്ടാരക്കരയിൽ ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞു കയറി മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. ബസ് കാത്തുനിന്ന കുട്ടികളടക്കമുള്ളവര്‍ക്ക് മേലെയാണ് ടിപ്പർ ലോറി മറിഞ്ഞത്. മരിച്ച രണ്ടുപേരും മുതിർന്ന ആളുകളാണ്. ഒരാൾ നീലേശ്വരം സ്വദേശി ഹരിലാൽ ആണ്. രണ്ടാമത്തെ ആളെ തിരിച്ചറിഞ്ഞില്ല . മൂന്നാമത്തെ ആളുടെ മൃതദേഹം തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥയിലാണ്. പരിക്കേറ്റ ഒരു കുട്ടിയുടെ നില ഗുരുതരമാണ്. രാവിലെ ഏഴ് മണിക്കാണ് സംഭവം."