LATEST

6/recent/ticker-posts

മുസ്‍ലിങ്ങള്‍ എപ്പോഴും മുസ്‍ലിങ്ങള്‍ തന്നെയാണ്", .....ഭീകരവാദി, 'ജി.ഹാദി ഹുസൈൻ എന്റെ രാജ്യത്ത് നിന്ന് പുറത്തുപോകൂ', ആരിഫ് ഹുസൈനെ തെറിവിളിച്ച്‌ യുവതി

ഇസ്രായേല്‍ സന്ദർശനത്തിനെത്തിയ  ആരിഫ് ഹുസൈനെതിരെ ഇസ്രായേലി എക്‌സ് ഹാൻഡിലുകള്‍. ഇസ്രായേലിനെ പുകഴ്ത്തിയുള്ള ആരിഫിന്റെ എക്‌സ് പോസ്റ്റില്‍ ജിഹാദിയെന്ന് വിളിച്ചാണ് ഇസ്രായേലികള്‍ രംഗത്തെത്തിയത്.



ജിഹാദി ഹുസൈൻ, നശിച്ചവനേ...എന്റെ രാജ്യത്ത് നിന്ന് ഇറങ്ങിപ്പോകൂ...' എന്നാണ് അമെലിയ എന്ന എക്‌സ് ഹാൻഡിലില്‍ നിന്നുള്ള പ്രതികരണം.

ഇതിന് മറുപടിയായി ആരിഫ് ഇസ്രായേല്‍ അനുകൂലിയാണെന്നും എക്‌സ് മുസ്‌ലിമാണെന്നും വിശദീകരിച്ച്‌ ഒരു സംഘ്പരിവാർ അനുകൂലി രംഗത്തെത്തിയെങ്കിലും അമെലിയ ചീത്തവിളി തുടരുകയായിരുന്നു.







'ഞാൻ പറഞ്ഞത് തെറ്റാണെന്നോ? പോയി പണി നോക്കെടാ. ഒരു മുസ്‌ലിം എപ്പോഴും ഒരു മുസ്‌ലിം തന്നെയാണ്. നീ ഒരു തവിട്ടുനിറമുള്ള കാഷ്ഠമാണ്്. നിന്റെ ചുണ്ടുകള്‍ കണ്ടാല്‍ യഥാർത്ഥ പശുകാഷ്ഠം തേച്ചുപിടിപ്പിച്ചതുപോലെയുണ്ട്്, എടാ തീവ്രവാദീ...''- ഇതായിരുന്നു അമെലിയയുടെ പ്രതികരണം.







 
തന്നെ തീവ്രവാദിയെന്ന് വിളിച്ചതിനെ അംഗീകരിക്കുന്ന നിലപാടാണ് ആരിഫ് ഹുസൈൻ സ്വീകരിച്ചത്. തെളിയിക്കപ്പെടുന്നത് വരെ ഏതൊരു മുസ്‌ലിമും ജിഹാദിയാകാൻ സാധ്യതയുള്ള വ്യക്തിയാണ്. ആ അർഥത്തില്‍ തന്നെ തീവ്രവാദിയെന്ന് വിളിച്ചത് പൂർണമായും ശരിയാണ് എന്നുമായിരുന്നു അമെലിയയുടെ കമന്റ് മെൻഷൻ ചെയ്തുകൊണ്ട് ആരിഫിന്റെ പ്രതികരണം.അപ്പോൾ ഇയാൾ ഇപ്പോഴും അതാണെന്ന് തെളിയിച്ചു കളഞ്ഞല്ലോ...