*ഹെൽമറ്റ് ധരിച്ചിരുന്നെങ്കിൽ പരിക്കിന്റെ ഗുരുതരാവസ്ഥ വളരെ കുറയു മായിരുന്നു*
സ്വകാര്യ ധനകാര്യ കമ്പനിയിലെ ജീവനക്കാരനായ സുരേഷിനാണ് തലക്ക് ഗുരുതരമായി പരിക്കേറ്റത്. വായ്പ തിരിച്ചടവ് ശേഖരിക്കുന്നതിനായി ഫീല്‍ഡ് ജോലിയുടെ ഭാഗമായി യാത്ര ചെയ്യുന്നതിനിടെ വൈകിട്ട് 5 മണിയോടെയാണ് ALSO READ- കാണാതായ കുട്ടികളെ കണ്ടെത്തി;കുട്ടികളെ കണ്ടെത്താൻ വഴിത്തിരിവായത് ആ ഒറ്റ ഫോട്ടോ
സംഭവത്തിന്‍റെ മുഴുവൻ ദൃശ്യങ്ങളും പ്രദേശത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. ഹെല്‍മെറ്റ് ധരിക്കാതെ സുരേഷ് റോഡിലൂടെ ബൈക്ക് ഓടിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഈ സമയത്ത് റോഡരികിലെ ഒരു വലിയ മരത്തില്‍ നിന്ന് ഉണങ്ങിയ മരക്കൊമ്പ് സുരേഷിന്‍റെ തലയില്‍ വീഴുകയായിരുന്നു. ഇതോടെ മോട്ടോർ സൈക്കിളിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലേക്ക് ഇടിച്ചുകയറി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുരേഷ് സംഭവസ്ഥലത്ത് തന്നെ അബോധാവസ്ഥയിലായി.
വഴിയാത്രക്കാര്‍ ഉടൻ തന്നെ ഓടിയെത്തി അദ്ദേഹത്തെ രാജാജിനഗറിലെ ഒരു ആശുപത്രിയിലേക്ക് മാറ്റി. രാജാജിനഗർ പൊലീസ് സ്റ്റേഷനില്‍ ഒരു നോണ്‍-കോഗ്നിസബിള്‍ റിപ്പോർട്ട് (NCR) രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ വിലയിരുത്താൻ ഉദ്യോഗസ്ഥർ പ്രാഥമിക അന്വേഷണം ആരംഭിച്ചു. അപകടത്തെത്തുടർന്ന്, ജിബിഎ വനംവകുപ്പിലെ ഉദ്യോഗസ്ഥരും കേടുപാടുകള്‍ സംഭവിച്ച മരം പരിശോധിക്കാനും സ്ഥിതിഗതികള്‍ വിലയിരുത്താനും സ്ഥലം സന്ദർശിച്ചു.
സംഭവം പ്രദേശവാസികളില്‍ രോഷം ജനിപ്പിച്ചിട്ടുണ്ട്. ഉണങ്ങിയതും അപകടകരവുമായ നിരവധി മരക്കൊമ്പുകളെക്കുറിച്ച് വനംവകുപ്പിനെ പലതവണ അറിയിച്ചിരുന്നതായി അവർ ആരോപിച്ചു.,എന്നാൽ അയാൾ ഹെൽമെറ്റ് ധരിച്ചിരുന്നെങ്കിൽ അപകടത്തിൻ്റെ തീവ്രത വളരെയധികം കുറയുമായിരുന്നു എന്നാണ് ഏറെ പേരും അഭിപ്രായപ്പെടുന്നത്.
വീഡിയോ ക്ക് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക -
*https://x.com/HateDetectors/status/2070428974485025158*