കൊടുവള്ളി: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി കൊടുവള്ളി പോലീസ് മാനിപുരം ഒതയോത്ത് നടത്തിയ പരിശോധനയിൽ ചില്ലറ വിൽപ്പനക്കായി വീട്ടിൽ സൂക്ഷിച്ച വിവിധ ബ്രാൻറുകളിൽപ്പെട്ട 102 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടികൂടി. ഫോണിൽ വിളിക്കുന്ന ആവശ്യക്കാർക്ക് നേരിട്ട് മദ്യം എത്തിച്ച് കൊടുക്കുന്ന മാനിപുരം ഒതയോത്ത് കിണറ്റ്യാരക്കണ്ടി സുർജിത് (48) നെ പോലീസ് അറസ്റ്റു ചെയ്തു. ഒരു ലിറ്റർ, /500/,375/, 180 മില്ലീ ലിറ്ററുകളുടെ കുപ്പികളാണ് പിടികൂടിയത്.
കൊടുവള്ളി സിഐ ജയപ്രകാശ്, എസ് ഐ സജു സി സി, എ എസ് ഐമാരായ സപ്നേഷ്, ശ്രീജേഷ്, ഷീജ, സീനിയർ സി പി ഒ മാരായ പ്രവീൺ, ശ്രീനിഷ് എന്നിവർ ചേർന്നാണ് പിടികൂടിയത്.