ന്യൂഡൽഹി: പാചകവാതക ക്ഷാമം തുടരുന്നതിനിടെ രാജ്യത്ത് വാണിജ്യ എൽ.പി.ജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. സിലിണ്ടറിന് 195.50 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ ഡൽഹിയിൽ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് ഇപ്പോൾ 2078.50 രൂപയായി ഉയർന്നു. കൊൽക്കത്തയിൽ സിലിണ്ടറിന് 218 രൂപയാണ് കൂടിയത്. പശ്ചിമേഷ്യൻ സംഘർഷം തുടങ്ങിയതിന് പിന്നാലെ മാർച്ച് ഒന്നിന് സിലിണ്ടറിന് 114.5 രൂപ വർധിപ്പിച്ചിരുന്നു.
ഹോട്ടലുകൾ, റസ്റ്ററന്റുകൾ, മറ്റു വ്യാവസായ സ്ഥാപനകങ്ങൾ തുടങ്ങിയവയെ വിലവർധന രൂക്ഷമായി ബാധിക്കും. പാചകവാതക ക്ഷാമം ഏറ്റവും രൂക്ഷമായി ബാധിച്ചതും രാജ്യത്തെ ഹോട്ടലുകളെയും റസ്റ്ററന്റുകളെയുമായിരുന്നു. ഗ്യാസിന് വില കൂടുകയും ക്ഷാമം രൂക്ഷമാകുകയും ചെയ്തതോടെ ഹോട്ടലുകൾ ഭക്ഷണസാധനങ്ങളുടെ വില വർധിപ്പിക്കുകയും മെനു വെട്ടിച്ചുരുക്കുകയും ചെയ്തിരുന്നു."
ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. മാർച്ച് ആദ്യം ഗാർഹിക സിലിണ്ടറിന്റെ വില 60 രൂപ കൂട്ടിയിരുന്നു. നിലവിൽ ഡൽഹിയിൽ 14.2 കിലോയുടെ ഗാർഹിക സിലിണ്ടറിന് 913 രൂപയാണ് വില