LATEST

6/recent/ticker-posts

പുതുപ്പാടി യിൽ ഫർണിച്ചർ നിർമ്മാണ ശാല കത്തി നശിച്ചു

പുതുപ്പാടി:പുതുപ്പാടി യിൽ ഫർണിച്ചർ നിർമ്മാണ ശാല കത്തി നശിച്ചു.ഈങ്ങാപ്പുഴ -കോടഞ്ചേരി റോഡിൽ പ്രവർത്തിക്കുന്ന കുഞ്ഞുകുളം സ്വദേശി ഹൈദറിൻ്റെ ഉടമസ്ഥയിലുള്ള ഫർണിച്ചർ നിർമ്മാണശാലയിലാണ് ഇന്ന് പുലർച്ചെ നാലുമണിയോടെ കത്തി നശിച്ചത്  തടി ഉരുപ്പടികളും, മേൽക്കൂരയും കത്തിനശിച്ചു. യാത്രക്കാർ  തീ പടരുന്നത് കണ്ട് വിവരമറിയിക്കുകയായിരുന്നു.ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. മൂക്കത്തുനിന്നും രണ്ടു യൂനിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.