LATEST

6/recent/ticker-posts

വീണ ജോര്‍ജിനെ ആക്രമിക്കുന്നതിന്‍റെ വീഡിയോ തെളിവ് ഹാജരാക്കിയാൽ ഒരു പവൻ സ്വര്‍ണം

കണ്ണൂര്‍: ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ കെഎസ്‍യു, യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ച് എന്ന് പറയപ്പെടുന്നതിന്‍റെ വീഡിയോ തെളിവ് ഹാജരാക്കിയാൽ പാരിതോഷികം നൽകുമെന്ന്  യൂത്ത് കോൺഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി.ഒരു പവൻ സ്വര്‍ണമാണ് സമ്മാനം നൽകുക. 

സ്പീക്കർ എ.എൻ ഷംസീറിനെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകിയിട്ടുണ്ട്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇന്നലെയുണ്ടായ സംഭവങ്ങൾ വീണ ജോർജും ഷംസീറും മുഖ്യമന്ത്രിയും ചേർന്ന് നടത്തിയ നാടകമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ഡിജിപിക്കാണ് പരാതി നൽകിയത്."
 ഇന്നലെയാണ് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വെച്ച് കെഎസ്‍യു കരിങ്കൊടി പ്രതിഷേധത്തിനിടെ വീണ ജോര്‍ജിന് പരിക്കേറ്റത്."
 പുറത്തു വന്ന വീഡിയോ ദൃശ്യങ്ങളിൽ മന്ത്രി സമരക്കാരെ നേരിടാനുള്ള തരത്തിൽ ആണ് അവരുടെ പിന്നാലെ പോവുന്നതും വനിതാ പൊലീസ് അടക്കമുള്ള വർ അവരേ തടയുന്നതുമാണ് വെളിയിൽ വരുന്നത്