LATEST

6/recent/ticker-posts

നിരവധി ക്രിമിനല്‍ കേസുകളിൽ പ്രതിയായ അമ്പായത്തോട് സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടിച്ചു

താമരശ്ശേരി:നിരവധി ക്രിമിനല്‍  കേസുകളിൽ പ്രതിയായ  താമരശ്ശേരി അമ്പായത്തോട് മീൻകുളത്ത് ചാലിൽ ബംഗ്ലാവിൽ റോഷൻ ജേക്കബ് ഉമ്മനെ (39)യാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. താമരശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ അറിയപ്പെടുന്ന റൗഡിയായ പ്രതിക്ക് താമരശ്ശേരി, വളപ്പട്ടണം, കണ്ണൂര്‍, കോഴിക്കോട് ടൗണ്‍ തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലായി ഭീഷണിപ്പെടുത്തല്‍, മാരകായുധങ്ങൾ ഉപയോഗിച്ച് ദേഹോപദ്രവം ഏൽപ്പിക്കല്‍, അസഭ്യം പറയൽ, പൊതുമുതൽ നശിപ്പിക്കൽ, സ്ത്രീകൾക്കെതിരെ അതിക്രമം നടത്തൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ മറ്റുമായി നിരവധി കേസുകൾ നിലവിലുണ്ട്. ജഡ്ജിയെ വെട്ടിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിന് കോഴിക്കോട് ടൌൺ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ കോഴിക്കോട് ജില്ലാ ജയിലിൽ റിമാൻഡിൽ കഴിഞ്ഞുവരുന്ന പ്രതിക്കെതിരെ കോഴിക്കോട് ടൌൺ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ നൽകിയ പ്രാഥമിക റിപ്പോർട്ട് പ്രകാരം കോഴിക്കോട് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണർ സമർപ്പിച്ച ശുപാർശയിൽ കോഴിക്കോട് ജില്ലാ കളക്‌ടർ കണ്ണൂർ സെൻട്രൽ ജയിലിൽ പാർപ്പിക്കാൻ ഉത്തരവ് ഇടുകയായിരുന്നു.