മലപ്പുറം: സുന്നി ഐക്യം ആഹ്വാനത്തില്‍ പ്രതികരിച്ച് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ രംഗത്ത്.
അനിവാര്യമായ ഒന്നാണ് സുന്നി ഐക്യമെന്നും ലക്ഷ്യമെന്നും അത് യാഥാർഥ്യമാക്കാൻ പാണക്കാട് കുടുംബം മുന്നിലുണ്ടാകുമെന്നും സുന്നി ഐക്യം ആഹ്വാനത്തില്‍ പ്രതികരിച്ച് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.ഐക്യ നീക്കങ്ങളോട് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ അനുകൂലമായി പ്രതികരിച്ചതില്‍ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം വിവരിച്ചു. സുന്നി ഐക്യത്തെ ആരും എതിർക്കുന്നില്ലെന്നും ഈ നീക്കങ്ങളെ രാഷ്ട്രീയ നേട്ടങ്ങളുമായി ബന്ധപ്പെടുത്തേണ്ടതില്ലെന്നും പറഞ്ഞ തങ്ങള്‍, ഐക്യം യാഥാർത്ഥ്യമാക്കാൻ പാണക്കാട് കുടുംബവും മുസ്ലീം ലീഗും എന്നും മുൻപന്തിയില്‍ തന്നെ ഉണ്ടാകുമെന്ന് കൂട്ടിച്ചേർത്തു. സുന്നി ഐക്യം സന്തോഷമുള്ള കാര്യമാണെന്നും രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടിയല്ല ഐക്യമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പാണക്കാട് കുടുംബവും താനും ഐക്യ ചർച്ചയുടെ ഭാഗമായിട്ടുണ്ട്. മാറി നില്‍ക്കുകയുമില്ല, മാറി നില്‍ക്കാനുമാകില്ലെന്നും അദ്ദേഹം വിവരിച്ചു