LATEST

6/recent/ticker-posts

സമസ്ത നൂറാം വാര്‍ഷിക വിളംബര സമ്മേളനം തുടങ്ങി

കോട്ടക്കൽ:സമൂഹത്തെ സാംസ്‌കാരികമായി സമുദ്ധരിച്ച സമസ്തയുടെ ധന്യതയാർന്ന നൂറ് പ്രകാശ വർഷങ്ങളുടെ നിറവില്‍ കോട്ടക്കലില്‍ ഇന്ന് അത്യുജ്ജ്വല വിളംബര സമ്മേളനം

കർമവീഥിയില്‍ കൃത്യതയാർന്ന പ്രവർത്തനങ്ങളിലൂടെ ആദർശപ്രസ്ഥാനത്തിന് നെടുനായകത്വം വഹിക്കുന്ന പണ്ഡിതസഭയുടെ പ്രഖ്യാപനങ്ങള്‍ക്ക് കാതോർക്കാൻ ബഹ്‌റുല്‍ ഉലൂം നഗരിയിലേക്ക് പതിനായിരങ്ങള്‍ ഒഴുകിയെത്തി. നൂറ്റാണ്ടിന്റെ ധാർമിക സമരഭൂമിയില്‍ ആദർശം പണയം വെക്കാതെ അചഞ്ചലമായി മുന്നേറിയതിന്റെ കരുത്തോടെയാണ് നൂറാം വാർഷികാഘോഷങ്ങളുടെ പ്രഖ്യാപനം ഇന്ന് നടക്കുന്നത്. സമസ്തയുടെ വൈജ്ഞാനികവും ധാർമികവുമായ മുന്നേറ്റത്തെ ലോകത്തിന് മുന്നില്‍ അടയാളപ്പെടുത്തുന്ന മഹാവിളംബരമാകുമത്

സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാർഥനയോടെ സമ്മേളനം തുടങ്ങി. സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. സമസ്ത ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സമാപന സമ്മേളന പ്രഖ്യാപനം നടത്തും