Wednesday, June 18, 2025

ട്രെന്റ് ആയി വെള്ളം, മഞ്ഞള്‍പൊടി, ഫ്‌ളാഷ് ലൈറ്റ്; വൈറലായി റീല്‍

അടുക്കളകളില്‍ മഞ്ഞള്‍പ്പൊടി പാത്രം കാലിയാക്കി പുതിയ ടെന്റായി  ഒരു സ്പൂണ്‍ മഞ്ഞള്‍പൊടി.ഒരു ഗ്ലാസ് വെള്ളം. ഫ്ളാഷ് ലൈറ്റ് ഓണ്‍ ആക്കിയ ഒരു ഫോണ്‍. നല്ല കിടിലനൊരു ആക്റ്റിവിറ്റി. സോഷ്യല്‍ മീഡിയ തുറന്നാല്‍ ഇതേയുള്ളു. ആരാണ്ടോ ഒന്ന് തുടങ്ങി വെച്ചതേ ഓര്‍മ്മയുള്ളു. പിന്നങ്ങോട്ട് എല്ലാരും ഏറ്റുപിടിച്ചു. ഇന്‍സ്റ്റ, ഫെയ്സ്ബുക്ക്, യൂട്യൂബ് എന്തിനേറെ വാട്സാപ്പ് സ്റ്റാറ്റസുകളില്‍ പോലും നിറഞ്ഞുനില്‍ക്കുന്നത് ഈ റീലുകളാണ്. എല്ലാരും ട്രെന്റിന് പിന്നാലെ. സംഭവം വലിയ മാജിക്കൊന്നുമല്ല. സിംപിള്‍ സയന്‍സ്. പിള്ളേരേ ഹാപ്പിയാക്കാനുള്ള ഒരു ചിന്ന ആക്റ്റിവിറ്റി.
ഫ്ളാഷ് ലൈറ്റിന്റെ ആംപിയന്‍സില്‍ മഞ്ഞള്‍പ്പൊടി ഇങ്ങനെ വെള്ളത്തിലേക്ക് വീഴുമ്പോഴുള്ള ആ തിളക്കം ആരായാലും നോക്കിനിന്നുപോകും. ചെറിയ കാര്യങ്ങളില്‍ വലിയ സന്തോഷം കണ്ടെത്തുന്ന കുട്ടികള്‍ക്ക് ഒരു wow ഫീല്‍ കിട്ടാന്‍ വേറെന്ത് വേണം. ഷാരൂഖ് ഖാന്റെ ബോളിവുഡ് ചിത്രമായ ഓം ശാന്തി ഓമിലെ മ്യൂസിക്ക് കൂടി ചേരുമ്പോള്‍ റീലുകള്‍ വേറെ ലെവലായി.

ഏതായാലും സംഭവം ഹിറ്റായതോടെ കടകളിലെ മഞ്ഞള്‍പ്പൊടിക്ക് നല്ല ചെലവാണ്. അടുക്കളകളില്‍ മഞ്ഞള്‍പ്പൊടി പാത്രം കാലിയാകുന്ന വഴിയറിയുന്നില്ലെന്നാണ് അമ്മമാരുടെ പരാതി.

സത്യത്തില്‍ ഇതില്‍ ഈ മഞ്ഞള്‍പ്പൊടി എവിടുന്നോ ലോക്കലായി കയറിപറ്റിയതാണ്. ശരിക്കും വൈറ്റമിന്‍ ബി 2 ക്യാപ്സ്യൂള്‍ പൊടിച്ചിട്ടാണ് ഈ ആക്റ്റിവിറ്റി ചെയ്യേണ്ടതെന്ന് പറയുന്നവരുമുണ്ട്. എന്നാലെ കുറച്ചുകൂടി പെര്‍ഫെക്റ്റായി ആ ഒരു ഗ്ലോയിങ് ഇഫക്റ്റ് കിട്ടുവെന്ന് പറയുന്ന റീലുകളും വ്യാപകമാണ്. മുളകുപൊടി ഉള്‍പ്പെടെയുള്ള മറ്റ് പൊടികള്‍ വെച്ചുള്ള പരീക്ഷണങ്ങളും തകൃതിയായി നടക്കുന്നു.

No comments:

Post a Comment

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...